Ray Abraham
റേ അബ്രഹാം 

കൊച്ചി: കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് റിട്ടയേര്‍ഡ് സൂപ്രണ്ട് റേ അബ്രഹാം (69) എറണാകുളം മരടിലെ 'റെഹബോത്ത് ' വസതിയില്‍ അന്തരിച്ചു.

തിരുവനന്തപുരം വിമാനത്താവളം, കൊച്ചി സെന്‍ട്രല്‍ എക്‌സൈസ്, കൊയിലാണ്ടി സെന്‍ട്രല്‍ എക്‌സൈസ് റേഞ്ച് ഓഫീസ്, കോഴിക്കോട് കസ്റ്റംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് കുന്നത്ത് കടവില്‍ കുടുംബാംഗമാണ്.

ഭാര്യ: തുണ്ടിയില്‍ കുടുംബാംഗം മേരി റേ (ജെസ്സി). മക്കള്‍: ആന്‍സണ്‍ റേ അബ്രഹാം (ഗോള്‍ഡന്‍ ആര്‍ക്ക്, ദുബായ്), ജെബ്‌സ് ജോര്‍ജ്ജ് റേ അബ്രഹാം (ഹെവന്‍ കണ്‍സള്‍ട്ടന്റ്‌സ്, കൊച്ചി) . മരുമക്കള്‍: ആനിസ് ആന്‍സന്‍ (യു.എസ്.എ.), ഹെപ്‌സിബ ജെബ്‌സ് (ന്യൂഡല്‍ഹി). അച്ഛന്‍: പരേതനായ കെ.ഐ.അബ്രഹാം (ഇന്‍സ്‌പെക്ടര്‍, കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ്). അമ്മ: എല്‍സി അബ്രഹാം. സഹോദരങ്ങള്‍: ജീവമ്മ ജോണ്‍ (കൊച്ചി), പരേതരായ ശോഭ ലെസ്ലി (ബെംഗളൂരു),  പേള്‍ അഗസ്റ്റിന്‍ (ചെന്നൈ). ശവസംസ്‌കാരം പിന്നീട്.