നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 6.137 കിലോ സ്വർണ മിശ്രിതം പിടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നാല് കേസുകളിലായാണ് ഇത്രയും സ്വർണം പിടിച്ചത്.

ദോഹയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശിയുടെ പക്കൽനിന്ന് 3.851 കിലോ സ്വർണ മിശ്രിതം പിടികൂടിയതാണ് വലിയ കേസ്. സ്വർണ മിശ്രിതം അരയിലാണ് ഒളിപ്പിച്ചിരുന്നത്. മൂന്ന് യാത്രക്കാരിൽ നിന്നായി 630 ഗ്രാം, 660 ഗ്രാം, 996 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി.

ഒരാഴ്ചയ്ക്കുള്ളിൽ വിമാനത്താവളത്തിൽ അഞ്ചു പേരിൽ നിന്നായി 45.11 ലക്ഷം രൂപയുടെ 1.55 കിലോ സ്വർണവും പിടിച്ചു.