നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് കേസുകളിലായി 82.7 ലക്ഷം രൂപ വില വരുന്ന 2.9 കിലോഗ്രാം സ്വർണവും 828 ഗ്രാം സ്വർണമിശ്രിതവും പിടികൂടി.

ബാങ്കോക്കിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കടത്തിക്കൊണ്ടുവന്ന 956 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ ബിസ്‌കറ്റുകളാണ് ഇതിൽ പ്രധാനം. ഇയാൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപുരിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് പാന്റ്‌സിന്റെ അരപ്പട്ടയിൽ ഒളിപ്പിച്ച് സ്വർണമിശ്രിതം കൊണ്ടുവന്നത്.