മുളവുകാട് : പഞ്ചായത്തിൽ പോലീസ് സ്റ്റേഷന് തെക്കുവശമുള്ള കളിസ്ഥലം വികസിപ്പിക്കുന്നതിനും വല്ലാർപാടം പള്ളിയുടെ മുന്നിലുള്ള പോർട്ട്‌ ട്രസ്റ്റിന്റെ സ്ഥലം കളിസ്ഥലത്തിനുവേണ്ടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോർട്ട് ട്രസ്റ്റിന് കത്ത്‌ നൽകി. ഹൈബി ഈഡൻ എം.പി.യുടെ കത്ത് കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീനയ്ക്ക് മുളവുകാട് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളായ ആന്റണി ജോസഫ്, വിവേക് ഹരിദാസ്, ആന്റണി ഔഷൻ ഹിജു എന്നിവർ കൈമാറി.