കളമശ്ശേരി: വട്ടേക്കുന്നം കളപ്പുരയ്ക്കൽ വീട്ടിൽ മൈമൂനത്തും മകൾ നിസയും നിസയുടെ ഭർത്താവ് ബഷീറും കൂടി മൈമൂനത്തിന്റെ മകന്റെ ഭാര്യ ജീവയുടെ ദേഹത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചതായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി.

പരാതിക്ക് ആസ്പദമായ സംഭവം ഒാഗസ്റ്റ് 27-ന് രാവിലെ 10-നായിരുന്നു. ജീവയുടെ ഭർത്താവ് സുധീർ മസ്കറ്റിലാണ്. കൂടുതൽ സ്ത്രീധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതെന്നാണ് പരാതി. പരാതിയിൽ കേസെടുത്തതായി കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.