മൂവാറ്റുപുഴ : പീപ്പിൾസ് ലൈബ്രറിയുടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ സമദ് അവാർഡ് പ്രഖ്യാപനം നടത്തി. പഞ്ചായത്തംഗങ്ങളായ അബൂബക്കർ, അലോഷി, ലൈബ്രറി സെക്രട്ടറി സമദ് മുടവന, അഡ്വ. അജിത്ത് എൽ.എ., ജോ. സെക്രട്ടറി കെ.പി. റെജി തുടങ്ങിയവർ സംസാരിച്ചു.
പീപ്പിൾസ് ലൈബ്രറി വിദ്യാഭ്യാസ അവാർഡുകൾ നൽകി
പീപ്പിൾസ് ലൈബ്രറിയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു