മൂവാറ്റുപുഴ : മാറാടി ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡിലെ സൗത്ത് മാറാടി സർക്കാർ യു.പി. സ്കൂൾ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ ഒരു കോടി രൂപ അനുവദിക്കുകയും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്തു.

നിർമാണോദ്ഘാടനം അടുത്തമാസം നടക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 1914-ൽ സ്ഥാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി. സ്കൂൾ പഞ്ചായത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന സ്കൂളുകളിലൊന്നാണ്. രണ്ട് കെട്ടിടവും 52 സെന്റ് സ്ഥലവും ഉണ്ട്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളിൽ 175 കുട്ടികൾ പഠിക്കുന്നുണ്ട്.