മൂവാറ്റുപുഴ: എ.സി. ടെക്‌നീഷ്യൻമാരുടെ കൂട്ടായ്മയായ എച്ച്.വി.എ.സി.ആർ. എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക ഉന്നമനത്തിനും തൊഴിലാളി ക്ഷേമത്തിനുമുള്ള പദ്ധതികൾക്ക് സമ്മേളനം തുടക്കമിട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദേവരാജ് എൻ. അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷാജൻ ചക്യത്ത് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സംഘടനാ വിശകലനം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ സെക്രട്ടറി സുനിൽകുമാർ, ജോ. സെക്രട്ടറി എൻ.ജെ. ജോൺ മൂവാറ്റുപുഴ, ട്രഷറർ ഷിനു, സംസ്ഥാന ജോ. സെക്രട്ടറി വർഗീസ്, കെ. സുരേന്ദ്രൻ, സുനിൽ തോമസ്, സാംസൺ കെ.വി., ഷംസ് അബ്ബാസ്, ലൈജുകുമാർ, അനീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.