മട്ടാഞ്ചേരി: റോ-റോ സർവീസ് കാര്യക്ഷമമായി നടത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജെട്ടിയിൽ റീത്ത് സമർപ്പിച്ചു. കഴിഞ്ഞദിവസം തകരാറിലായ ജങ്കാർ ബുധനാഴ്ചയും ഓടിയില്ല. ഒരു റോ-റോ മാത്രമാണ് സർവീസ് നടത്തിയത്. അതിനാൽ യാത്രക്കാർ വലഞ്ഞു. ബോട്ട് സർവീസ്‌ നടത്തി യാത്രാക്ലേശം പരിഹരിക്കാമെന്ന ഉറപ്പും കിൻകോ പാലിച്ചില്ല. സമരം ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ആന്റണി ആൻസൽ അധ്യക്ഷത വഹിച്ചു. സനൽ ഈസ, ആർ. ബഷീർ, സുജിത്ത് മോഹൻ, റിയാസ് െഷരീഫ്, മൻസൂർ അലി, കെ.എ. അജാസ്, എം.ആർ. ഷഫീക്ക്, അയൂബ് സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.