മട്ടാഞ്ചേരി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി ഫോർട്ടുകൊച്ചി കടപ്പുറത്ത് നടത്തിയ ഗാട്ടാഗുസ്തി കാണികൾക്ക് ആവേശമായി. സംസ്ഥാന തലത്തിൽ നടത്തിയ ഗാട്ടാ ഗുസ്തി മത്സരത്തിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കേരള പോലീസ് ടീമിനാണ് രണ്ടാം സ്ഥാനം. പാലക്കാട് ജില്ല മൂന്നാം സ്ഥാനം നേടി.
മത്സരങ്ങൾ മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം.എം. സലീം അധ്യക്ഷത വഹിച്ചു. മുൻ മേയർ കെ.ജെ. സോഹൻ ,കൊച്ചി കൂട്ടായ്മ പ്രസിഡന്റ് ടി.എം. റിഫാസ്, ഷിബു ചാർലി, എം.ആർ. രജീഷ്, പി.എസ്. അബ്ദുക്കോയ തുടങ്ങിയവർ സംസാരിച്ചു.