.
കൊച്ചി: മാതൃഭൂമി സീഡിന്റെ ചുണക്കുട്ടികള്‍ ഏഷ്യാനെറ്റിന്റെ സൂപ്പര്‍ഹിറ്റ് ഫാമിലി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസറിന്റെ ഭാഗമാകുന്നു.
അറിവും കളിയും ചിരിയും നിറയുന്ന ഈ വേദിയില്‍ അധ്യാപകരും കുട്ടികളുമാണ് ഇത്തവണ പങ്കെടുക്കുക. രണ്ട് എപ്പിസോഡുകളിലാണ് മാതൃഭൂമി സീഡിന്റെ കുട്ടികള്‍ പരിപാടിയുടെ ഭാഗമാകുന്നത്.
സുരാജ് വെഞ്ഞാറമൂട് അവതാരകനായെത്തുന്ന അടി മോനേ ബസറിന്റെ ആദ്യ സീഡ് എപ്പിസോഡ് സെപ്റ്റംബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും.
ഇതില്‍ വടുതല ചിന്മയ വിദ്യാലയയിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കാര്‍ത്തിക് മേനോന്‍, അധ്യാപിക ഡോ. രാഖി ആര്‍. പ്രഭു, തൃശ്ശൂര്‍ തൃത്താളൂര്‍ യു.പി.എസ്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി പി.എസ്. ഫാത്തിമ, അധ്യാപിക കെ.ജി. റാണി, കോട്ടയം സി.എം.എസ്. എച്ച്.എസ്. ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ സതീഷ്, അധ്യാപിക ബിന്‍സി ജോസഫ് എന്നിവരാണ് മാറ്റുരയ്ക്കുക.
സെപ്റ്റംബര്‍ അഞ്ചിന് സംപ്രേഷണം ചെയ്യുന്ന രണ്ടാം സീഡ് എപ്പിസോഡില്‍ ആലപ്പുഴ എസ്.ഡി.വി. എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഫര്‍ഹാന റിയാസ്, അധ്യാപിക സിജി ശിവന്‍, ആലപ്പുഴ പച്ച സെയ്ന്റ് സേവ്യേഴ്സ് യു.പി.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആല്‍ഫിന്‍ ജോസഫ്, അധ്യാപിക ജിനു ജോസഫ്, ആലപ്പുഴ മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി എസ്. അക്ഷിത, അധ്യാപിക ആശാ ഭാസ്‌കര്‍ എന്നിവരാണ് പങ്കെടുക്കുക.
Content Highlights: Mathrubhumi seed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..