മരട്: മരടിൽ പൊളിച്ച ഫ്ളാറ്റുകളിലെ മാലിന്യ നീക്കം ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പുനരാരംഭിച്ചു.

ഇരുമ്പ് കമ്പികൾ വേർതിരിച്ച കോൺക്രീറ്റ് മാലിന്യങ്ങളിൽ 90 ശതമാനവും നീക്കം ചെയ്തു. പിന്നീട് കമ്പി വേർതിരിച്ചിട്ടവ നീക്കുന്നത്‌ ശനിയാഴ്ച രാത്രിയോടെയാണ് പുനരാരംഭിച്ചത്.

എച്ച്.ടു.ഒ. ഫ്ലാറ്റിൽ പൊട്ടിച്ചിട്ട കോൺക്രീറ്റ് മാലിന്യവും കമ്പി വേർതിരിച്ചെടുത്തവയും നീക്കം ചെയ്യുന്നുണ്ട്.