മരട്: വിദ്യാഭ്യാസ ഉപജില്ലയിലെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേള പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എം. സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് സീത ചക്രപാണി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ലീല ഗോപിനാഥ മേനോൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം കെ.ആർ. പ്രസാദ്, വി.എച്ച്.എസ്.ഇ. അസി. ഡയറക്ടർ ലിജി ജോസഫ്, ഡി.ഇ.ഒ. കെ.കെ. ലളിത.എച്ച്.എസ്. പ്രിൻസിപ്പൽ കെ. സുധീപ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രതീദേവി, എച്ച്.എം. പ്രസന്നകുമാരി, ടി.ആർ. ഷാജി, മുൻ എ.ഇ.ഒ. എം.കെ. രവീന്ദ്രനാഥ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എസ്. അൻസലാം, കെ.വി. വില്യം എന്നിവർ പ്രസംഗിച്ചു. മേള വ്യാഴാഴ്ച സമാപിക്കും.