ബിഗ് ബാംഗ് 2022-ൽ 14 അവാർഡുകൾ നേടി ഏജൻസി ഓഫ് ദ ഇയറായി മൈത്രി


1 min read
Read later
Print
Share

.

കൊച്ചി : അഡ്വർടൈസിംഗ് ക്ലബ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന ബിഗ് ബാംഗ് 2022 അവാർഡ്സുകളിൽ 14 അവാർഡുകൾ കരസ്ഥമാക്കി ഏജൻസി ഓഫ് ദി ഇയറായി മൈത്രി അഡ്വർടൈസിംഗ്. രണ്ട് ദശാബ്ദങ്ങളായി അഡ്വർടൈസിംഗ് ക്ലബ് നടത്തിവരുന്ന ബിഗ് ബാംഗ് അവാർഡ്സ് ഇന്ത്യയിലെതന്നെ പ്രശ്സതമായ പരസ്യ അവാർഡുകളിലൊന്നാണ്.

തീയറ്ററിൽ സിനിമാ കാണുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റിന് വേണ്ടി നടത്തിയ ''ഒരു പടത്തിനു പോയാലോ'' ക്യാംപെയ്നും നെറ്റ്ഫ്ള്കിസിന് വേണ്ടി നടത്തിയ മിന്നൽ മുരളി ക്യാംപെയ്നുമടക്കം അഞ്ച് ഗോൾഡുകളാണ് ബിഗ് ബാംഗ് അവാർഡ്സിൽ മൈത്രി സ്വന്തമാക്കിയത്. ഏഷ്യാനെറ്റിനായി മൈത്രി ചെയ്ത ബിഗ്ബോസ് സീസൺ 4 ക്യാംപെയ്നും ഹോട്ട്‌സ്റ്റാറിന് വേണ്ടി ചെയ്ത ട്വൽത്ത് മാൻ, ബ്രോ ഡാഡി, ബ്രോ ഡാഡി കൊച്ചി മെട്രോ ആക്റ്റിവിറ്റിക്കും മിന്നൽ മുരളി അനൗൺസ്മെന്റ് പോസ്റ്ററിനും ബിഗ് ബാംഗ്സിൽ സിൽവർ ലഭിച്ചു. മാതൃഭൂമിയ്ക്ക് വേണ്ടി തയ്യാറാക്കിയ ആന്തോളജി ഫിലിം, മിന്നൽ മുരളി കോമിക് സ്ട്രിപ്പ്, ബിഗ്ബോസിനായി തയ്യറാക്കിയ പരസ്യങ്ങൾ എന്നിവയ്ക്ക് വെങ്കലവും കരസ്ഥമാക്കിയാണ് ക്രിയേറ്റീവ് ഏജൻസി ഓഫ് ദ ഇയർ എന്ന നേട്ടം മൈത്രി സ്വന്തമാക്കിയത്.51 ഏജൻസികളിൽ നിന്നും എട്ട് ക്ലൈന്റുകളിൽ നിന്നുമായി 800 എൻട്രികളാണ് ഇത്തവണ ബിഗ് ബാംഗിൽ ലഭിച്ചത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച ഇത്തരത്തിലുള്ള എൻട്രികൾക്കൊപ്പം മാറ്റുരച്ചാണ് ഈ മിന്നുന്ന ജയം ഒരു കേരള പരസ്യ ഏജൻസി നേടിയത് എന്നതും വിജയത്തിന്റെ മാധുര്യം വർദ്ധിപ്പിക്കുന്നു. മാർച്ച് 22ന് ബാംഗ്ലൂരിൽ വച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Content Highlights: maitri advertising won 14 awards at big bang 2022 titled as creative agency of the year

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented