കൊച്ചി: മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് ബി.ജെ.പി.യുടെ പ്രത്യേക അജൻഡയുടെ ഭാഗമാണെന്ന് എം.എൻ. കാരശ്ശേരി. ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്ത നിയമ നിർമാണത്തെ എതിർക്കേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

യുക്തിവാദ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘മതേതര ഇന്ത്യയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിവാദ പഠനകേന്ദ്രം ചെയർമാൻ ഷിബു ഈരിക്കൽ അധ്യക്ഷനായി.

Content Highlights; M N Karassery against citizenship amendment act