കുറുപ്പംപടി: വിശ്വകർമ സർവീസ് സൊസൈറ്റി രായമംഗലം ശാഖാ മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ ആദരിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. ശിവദാസിന്റെ അധ്യക്ഷതയിൽ ഇ.കെ. ഷിജുകുമാർ, എം.ആർ. കൃഷ്ണൻകുട്ടി, പി.ഇ. ശിവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.