കുമ്പളങ്ങി : കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ തുറന്നു.

ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്‌സിൽ ചേന്ദാംപള്ളി ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ്, കെ.സി. ജോസഫ്, കെ.സി. കുഞ്ഞുകുട്ടി, ജോർജ് റാഫി, സിസി ക്ലീറ്റസ്, ഉഷ അജയൻ, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, പി.എ. സഗീർ തുടങ്ങിയവർ പങ്കെടുത്തു.