കുമ്പളം : വിദ്യാഭ്യാസത്തിൽ പുരുഷ ശാക്തീകരണത്തിന്റെ അനിവാര്യതയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണമുള്ളതിനാൽ വിജയികളുടെ വസതിയിൽ എത്തിയാണ് പുരസ്കാരം നൽകിയത്.

ബ്ലായിത്തറ ഗോപകുമാറിന്റെ മകൾ അക്ഷര ഗോപകുമാറിന് അഡ്വ. ടി.ആർ. ബാലകൃഷ്ണൻ സ്മാരക പുരസ്കാരം നൽകി എ. ജയശങ്കർ അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ.ആർ.എ. പ്രസിഡന്റ് എൻ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണി മെഡൽ അണിയിച്ചു.

മുൻ ആർ.പി.എം. എച്ച്‌.എസ്. ഹെഡ്മാസ്റ്റർ വി.കെ. മുരളീധരൻ മാസ്റ്റർ, ഗ്രാമീണ ഗ്രന്ഥശാലാ സെക്രട്ടറി ഗിരിജാ വല്ലഭൻ, വിജയൻ മാവുങ്കൽ, കെ.ബി. രാജീവ് എന്നിവർ സംസാരിച്ചു. സി.കെ. അപ്പുക്കുട്ടൻ സ്വാഗതവും സണ്ണി തണ്ണിക്കോട്ട് നന്ദിയും പറഞ്ഞു.