കുമ്പളം : സന്മാർഗ പ്രദീപ സഭ കുമ്പളം സെന്ററിൽ പണിത ശതാബ്ദി മന്ദിരം സഭാ പ്രസിഡന്റ് വി.വി. ദിനേശൻ ഉദ്ഘാടനം ചെയ്തു. സഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് വ്യാപാര സമുച്ചയം പണിതത്. സഭാ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ, ട്രഷറർ എം.പി. പ്രവീൺകുമാർ, ശ്രീകുമാരാലയം ക്ഷേത്രം മേൽശാന്തി വൈക്കം സനൽ എന്നിവർ സംസാരിച്ചു.