കോതമംഗലം : കോവിഡ് പശ്ചാത്തലത്തിൽ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് വായ്പ നല്കുന്ന സഹായഹസ്തം പദ്ധതിക്ക്‌ ഇതുവരെ 5.71 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു. മണ്ഡലത്തിലെ 659 അയൽക്കൂട്ടങ്ങളിലെ 6226 പേർക്കാണ് ഈടില്ലാതെ ബാങ്കുകളിലൂടെ തുക നൽകിയത്. പരിഗണിച്ച ബാക്കി അപേക്ഷകളിൽ അർഹതപ്പെട്ടവർക്ക് വായ്പാത്തുക ലഭിക്കും.