കോതമംഗലം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റ് ഹോട്ടൽ ഉടമകൾക്കും തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ഹോമിയോമരുന്നുകളും ഫെയ്‌സ് ഷീൽഡും വിതരണം ചെയ്തു. ഡോ. സജി ജോണിൽനിന്ന്‌ പ്രതിരോധമരുന്ന് യൂണിറ്റ് പ്രസിഡന്റ് വി.ടി. ഹരിഹരൻ ഏറ്റുവാങ്ങി. നഗരസഭയ്ക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള ഫെയ്‌സ് ഷീൽഡുകൾ ചെയർപേഴ്‌സൺ മഞ്ജു സിജുവിനും പോലീസ് ഇൻസ്പെക്ടർ ബി. അനിലിനും കൈമാറി.