കോതമംഗലം : ഹൈറേഞ്ച് ബസ് സ്റ്റാൻഡിന് സമീപം മിനി സിവിൽസ്റ്റേഷനിൽ ഒമ്പത് ഓഫീസുകൾ കൂടി പ്രവർത്തന സജ്ജമായി. റ

വന്യൂ ടവറിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും ഇവിടേക്ക് മാറ്റിക്കഴിഞ്ഞു. 6-ന് ജോയിന്റ് ആർ.ടി.ഒ. ഓഫീസ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാവും.

ജില്ലാ വിദ്യാഭ്യാസ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, എൻ.എച്ച്. സബ് ഡിവിഷൻ ഓഫീസ്, ഫുഡ് സേഫ്റ്റി, ആർ.ഡി.ടി.ഇ. ഓഫീസ്, എ.എൽ.ഒ., മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് റോഡ്‌സ് പോത്താനിക്കാട്, സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സ് തുടങ്ങിയ ഓഫീസുകളാണ് കഴിഞ്ഞദിവസം ഇവിടേക്ക് മാറ്റിയത്.

ആന്റണി ജോൺ എം.എൽ.എ. സിവിൽ സ്റ്റേഷന്റെ പൂർണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തഹസിൽദാർ റേയ്ച്ചൽ കെ. വർഗീസ്, വിവിധ വകുപ്പ് മേധാവികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു