കോതമംഗലം: ഇഞ്ചത്തൊട്ടി മഹാദേവർ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 26, 27 തീയതികളിൽ നടക്കും. 26-ന് രാവിലെ 6.15-ന് മഹാഗണപതിഹോമം, 7.30-ന് വിശേഷാൽപൂജയും നിവേദ്യവും, രാത്രി 7-ന് ദേശവിളക്ക്്, 7.30-ന് അന്നദാനം, 8-ന് ചിന്തുമേളം.
27-ന് രാവിലെ 6.15-ന് മഹാഗണപതിഹോമം, വൈകീട്ട് 5-ന് ഭഗവതിസേവ, 5.45-ന് താലപ്പൊലി ഘോഷയാത്ര, രാത്രി 7-ന് നീരാജന കാഴ്ചയോടെ വിശേഷാൽ ദീപാരാധന, വെടിക്കെട്ട്, 8-ന് അന്നദാനം, 9-ന് തിരുവനന്തപുരം ബ്രഹ്മപുത്രയുടെ ‘ചൈത്രപഞ്ചമി’ -ബാലെ അരങ്ങേറും.
മാതിരപ്പിള്ളിയിൽ
അയ്യപ്പൻവിളക്ക്് ഇന്ന്
കോതമംഗലം: മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ശനിയാഴ്ച നടക്കും. വൈകീട്ട് 5.30-ന് ശാസ്താംപാട്ട്, സോപാനസംഗീതം, രാത്രി 7.30-ന് അന്നദാനം, 9.30-ന് എതിരേൽപ്പ്, 10-ന് ആഴിപൂജ എന്നിവ ഉണ്ടാകും.
ശബരിമല മുൻ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി വിളക്കുപൂജയ്ക്ക് മുഖ്യ കാർമികനാവും. അയ്യപ്പൻവിളക്കിന് ഗുരുസ്വാമി ചെറുവട്ടൂർ ചന്ദ്രശേഖര കുറുപ്പ് കാർമികത്വം വഹിക്കും.
തേമാംകുഴി മഹാദേവ ക്ഷേത്രം:
അയ്യപ്പ സത്സംഗവും ആദരവും
കോതമംഗലം: അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ ചെറുവട്ടൂർ തേമാംകുഴി മഹാദേവ ക്ഷേത്രത്തിൽ അയ്യപ്പ സത്സംഗവും അയ്യപ്പപൂജയും 15-ന് നടക്കും. രാവിലെ 6.30-ന് ഗണപതിഹോമത്തോടെ ആരംഭിക്കും. വൈകീട്ട് 6.30-ന് വിശേഷാൽ ദീപാരാധന, രാത്രി 7-ന് ‘അയ്യപ്പതത്ത്വ’ത്തെ കുറിച്ച്് പ്രഭാഷണം.
ശാസ്താംപാട്ട് കലാകാരൻ തൊട്ടിപ്പാട്ട് പരമേശ്വരൻ നായർ, ഗുരുസ്വാമി കളരിക്കൽ ചന്ദ്രശേഖര കുറുപ്പ്് എന്നിവരെ ആദരിക്കും.
മെഡിക്കൽ ക്യാമ്പ്
കോതമംഗലം: ഗ്രേറ്റർ ലയൺസ് ക്ലബ്ബും ശോഭന റസിഡൻറ്‌സ് അസോസിയേഷനും ചേർന്ന് മുത്തൂറ്റ് സ്നേഹാശ്രയ, മൂവാറ്റുപുഴ അഹല്യ ആശുപത്രി, ചേലാട് മാർ ഗ്രിഗോറിയോസ് ഡെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.
കുത്തുകുഴി സഹകരണ ബാങ്ക്് ഓഡിറ്റോറിയത്തിൽ രാവിലെ 7.30-ന് ആരംഭിക്കുന്ന ക്യാമ്പ് ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ലാബ് ടെക്‌നീഷ്യൻ
കോതമംഗലം: നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം ലബോറട്ടറിയിൽ ടെക്‌നീഷ്യന്റെ താത്‌കാലിക ഒഴിവുണ്ട്്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച 17-ന് രാവിലെ 11-ന് നടക്കും.
തൃക്കാരിയൂരിൽ നാരായണീയ
ദിനാചരണവും വിചാരസദസ്സും
കോതമംഗലം: തൃക്കാരിയൂർ യോഗക്ഷേമ ഉപസഭാ വനിതാ സഭയുടെ നേതൃത്വത്തിൽ ശനിയാഴ്ച നാരായണീയ ദിനാചരണം നടക്കും. തൃക്കാരിയൂർ ‘കുടജാദ്രി ഹോംസി’ൽ ഉച്ചയ്ക്ക് 2-ന് ശ്രീകൃഷ്ണ നാരായണീയ ശ്ലോകസമിതി ആചാര്യ ഉത്തമ കെ. നമ്പൂതിരിയേയും മറ്റ് അംഗങ്ങളേയും ആദരിക്കും.
വാർഷികയോഗം നാളെ
കോതമംഗലം: പുല്ലൻ കുടുംബയോഗം കോതമംഗലം യൂണിറ്റ് വാർഷിക യോഗം ഞായറാഴ്ച നടക്കും.
കോഷൻ ഡെപ്പോസിറ്റ്
വിതരണം
കോതമംഗലം: ചേലാട് പോളിടെ്കനിക് കോളേജിൽ 2012-13-ൽ പ്രവേശനം നേടി റെഗുലർ, ഈവനിങ് കോഴ്‌സ് പൂർത്തിയാക്കിയവർ കോഷൻ ഡെപ്പോസിറ്റ് ജനുവരി 15-ന് മുമ്പ് കൈപ്പറ്റണം.