കോതമംഗലം: ജൈവ പച്ചക്കറി പ്രോത്സാഹനത്തിന്റെ ഭാഗമായി കോതമംഗലം സഹകരണ ബാങ്ക്് നടത്തിയ ഒരു രൂപയ്ക്ക്്് പച്ചക്കറിത്തൈ-ജൈവവള വിതരണം ബാങ്ക് പ്രസിഡന്റ് കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു. ജോണി കുര്യയ്പ് അധ്യക്ഷനായി. കെ.എൻ. രവീന്ദ്രനാഥ്്, എം.എം. നാസർകുഞ്ഞ്, കെ.വി. ചാക്കോച്ചൻ, ലിസി പോൾ, എം.ജി. പ്രസാദ്, രമ്യ വിനോദ് എന്നിവർ സംസാരിച്ചു.