കോതമംഗലം: പൂവത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി ഭാഗവതസപ്താഹ യജ്ഞവും ദശാവതാരം ചന്ദനംചാർത്തും 15 മുതൽ 24 വരെ നടക്കും. കാവിൽ തോട്ടം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ചന്ദനംചാർത്ത്‌ നടത്തും. മേഴത്തൂർ മന സുദർശനൻ നമ്പൂതിരി സപ്താഹയജ്ഞം ആചാര്യനാവും. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം മേൽശാന്തി യജ്ഞവേദിയിൽ ഭദ്രദീപം തെളിക്കും.

എളമ്പ്ര ശ്രീധർമശാസ്താ ക്ഷേത്രം അഖണ്ഡ രാമായണ പാരായണം ഇന്ന്

കോതമംഗലം: എളമ്പ്ര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ അഖണ്ഡ രാമായണ പാരായണം നടക്കും. കെ.കെ. രവീന്ദ്രൻ ജോത്സ്യൻ നേതൃത്വം നൽകും. സജീവ് മംഗലത്തിന്റെ അനുഗ്രഹപ്രഭാഷണം ഉണ്ടാകും. മേൽശാന്തി ഇഞ്ചൂർ ഇല്ലം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, 12-ന് പ്രസാദ ഊട്ട്.

രാമായണ പാരായണവും ഔഷധക്കഞ്ഞി വിതരണവും

കോതമംഗലം: ആയപ്പാറ വനദുർഗ ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി 15, 16 തീയതികളിൽ രാമായണ പാരായണം, വിശേഷാൽപൂജ, ഔഷധക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകും.

മഹാഗണപതിഹോമം

കോതമംഗലം: ഇലവനാട് ഏഴാംതറ ദുർഗാദേവി ക്ഷേത്രത്തിൽ 17-ന് രാവിലെ 5.30-ന് മഹാഗണപതിഹോമം നടക്കും. മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യകാർമികനാവും.