കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വാളാച്ചിറ കവല മുതൽ പുഴത്തീരം വരെ അരക്കിലോമീറ്റർ ഭാഗത്തെ പൊതുമരാമത്ത്് റോഡിലെ െെകയേറ്റം പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മയിൽ വീണ്ടെടുത്ത് ശുചീകരിച്ചു. സമീപത്തെ ചില സ്വകാര്യവ്യക്തികൾ റോഡിന്റെ ഇരുവശവും െെകയേറ്റം നടത്തിയതുകാരണം എട്ടു മീറ്ററുണ്ടായിരുന്ന റോഡ് നാല് മീറ്ററായി ചുരുങ്ങിയിരുന്നു.
െെകയേറ്റത്തിനെതിരേ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ഫലവത്തായില്ലെന്നും കൂട്ടായ്മ ആരോപിച്ചു. െെകയേറ്റസ്ഥലത്തെ കൃഷിയും മാലിന്യവും നീക്കംചെയ്ത് പുഴത്തീരത്തെ കരിങ്കൽക്കെട്ടിനകത്ത്് മണ്ണിട്ടുനികത്തി സുരക്ഷിതമാക്കുകയും ചെയ്തു.
ശുചീകരണ പരിപാടി ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന സമിതി അംഗം മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.എം. നേതാവ് വി.എം. വർഗീസ്, ഷാജി മൂക്കടയിൽ, വി.ആർ. ബാബു, കെ.എ. ആബിൻസ്, മനോജ് മുട്ടാഞ്ചേരിയിൽ, നടരാജൻ വലിയപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.