കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ സുവർണരേഖയുടെ പ്രൊഫ. പി. മീരാക്കുട്ടി കവിത അവാർഡ് ബൃന്ദയ്ക്ക്് തമ്പി ആന്റണി സമ്മാനിച്ചു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. പ്രൊഫ. ടി.എം. പൈലി അധ്യക്ഷനായി. ശ്രീപാർവതി മുഖ്യാതിഥിയായിരുന്നു. ടി.വി. മാത്യൂസ്, എം. ഷൈറജ്, സതീഷ് നായർ തുടങ്ങിയവർ സംസാരിച്ചു.