കൂത്താട്ടുകുളം : കഴിഞ്ഞദിവസം മൂന്നുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ദിവസമായി അടഞ്ഞുകിടക്കുന്ന കൂത്താട്ടുകുളത്തെ വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച തുറക്കും. കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾ ജോലിചെയ്തിരുന്ന രണ്ട് സ്ഥാപനങ്ങൾ തുറക്കില്ല. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 15 പേരുടെ സ്രവം ബുധനാഴ്ച പരിശോധനയ്ക്കായി ശേഖരിച്ചു. ബാക്കിയുള്ള ഏഴ് പേരുടെ സ്രവം ഇന്ന് ശേഖരിക്കും.

കോട്ടയം മെഡിക്കൽ കോളേജിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കുട്ടിയുടെ ചികിത്സാ സൗകര്യാർഥം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.