കൂത്താട്ടുകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇലഞ്ഞി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്‌ന്റ് പോൾസ് പള്ളി പാരിഷ് ഹാളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിച്ചു. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. 75 കട്ടിലുകൾ, കിടക്കകൾ, അനുബന്ധ സാധനസാമഗ്രികൾ‌, ആതുരശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പിള്ളിൽ അധ്യക്ഷനായി.