കൂത്താട്ടുകുളം : വർണിഭ കല-സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന കോവിഡ് ബോധവത്കരണ ചിത്രപ്രദർശനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ റോയി എബ്രഹാം ഉദ്‌ഘാടനം ചെയ്തു. വിജയ ശിവൻ അധ്യക്ഷയായി. കെ.കെ. രാമൻ, സണ്ണി കുര്യാക്കോസ്, എ.എസ്. രാജൻ, എബി ജോൺ, കെ. രാജു എന്നിവർ പ്രസംഗിച്ചു.