കൂത്താട്ടുകുളം : സി.പി.എം. നേതാവ് എം. ഫിലിപ്പ് ജോർജ് അനുസ്മരണം കൂത്താട്ടുകുളത്ത് നടന്നു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എം. സ്വരാജ് എം.എൽ.എ. ഓൺലൈൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ എന്നിവർ പ്രസംഗിച്ചു.