കോലഞ്ചേരി: 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിന്റെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. കുടുംബശ്രീയുടെ ജില്ലാ ബസ്സാർ കോലഞ്ചേരിയിൽ ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഐ.ടി. മേഖലയിലുൾപ്പെടെ കുടുംബശ്രീയുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് പ്രതീക്ഷിക്കാമെന്നും കുടുംബശ്രീകളുടെ ലോണിന്റെ പലിശത്തുകയുടെ ഇളവ് 41.8 കോടി രൂപ അതത് അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വി.പി. സജീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുരിയാക്കോസ് എറൈസ് മൾട്ടി ടാസ്‌ക്കിന്റെ ഉദ്‌ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, ഐക്കരനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങളായ പ്രൊഫ. കെ.കെ. ജോഷി, ശാരദാ മോഹൻ, ജില്ലാ ഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് അംഗം എൽസി സാബു, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.പി. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.