കോലഞ്ചേരി : മഴുവന്നൂർ ഗ്രാമപ്പഞ്ചായത്തിലെ കിളികുളം-തട്ടാംമുകൾ റോഡിൽ വഴിവിളക്കുകൾ തെളിക്കാൻ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ്-എം ഐരാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ആർ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസാദ് നാഞ്ചിറയിൽ, പത്രോസ് നെല്ലാട്, അബ്ബാസ് പട്ടിമറ്റം എന്നിവർ പ്രസംഗിച്ചു.