കോലഞ്ചേരി : കോലഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ഒരുവർഷം നീളുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് 15 ലക്ഷം രൂപ ലക്ഷ്യമിടുന്ന സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ഓൺലൈൻ വിദ്യാഭ്യാസത്തിനായി, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ‘വിദ്യാദർശൻ’ പദ്ധതിയിലൂടെ ടി.വി.കൾ നൽകും. പ്രമേഹരോഗ പരിശോധനയ്ക്കായി 50 ഗ്ലുക്കോമീറ്ററുകൾ നൽകും.
100 ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ, പൊതു സ്ഥാപനങ്ങളിൽ സെൻസർ സാനിറ്റൈസർ എന്നിവന ൽകുക തുടങ്ങിയവയാണ് കോവിഡ് 19-ന് എതിരായിട്ടുള്ള പ്രഥമ പ്രവർത്തനമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ലബ്ബ് പ്രസിഡൻറ് പി.എം. പൗലോസിന്റെ അധ്യക്ഷതയിൽ സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: പി.എം. പൗലോസ് (പ്രസി.), കുഞ്ഞുമോൾ മത്തായി, എം.എം. ബാബു, സൂസൻ യോഹന്നാൻ (വൈസ് പ്രസി.മാർ) പി.വി. ചാക്കോ (സെക്ര), ജിലു ബിജോ (ജോ. സെക്ര.), എൽദോസ് പി. പോൾ (ട്രഷറർ).