കോലഞ്ചേരി : കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ പുത്തൻകുരിശിലെ വ്യാപാരികൾ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 7.30 വരെ മാത്രമേ എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുകയുള്ളൂ എന്ന് വ്യാപാരികൾ അറിയിച്ചു.