എട്ടാമത് ജെന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍


Photo: Mathrubhumi

കൊച്ചി: എട്ടാമത് ജെന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് (GAF8) നവംബര്‍ 21 മുതല്‍ 23 വരെ കൊച്ചിയിലെ ഐ.എം.എ. ഹൗസില്‍ നടക്കും. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ 20-ന് വൈകിട്ട് നാല് മണിക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജെന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐ.സി.എ.ആറിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും, സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ് ഇന്ത്യയും (SOFTI) സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഐ.സി.എ.ആറിന്റ കീഴിലുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി.



ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്വ-ഫിഷറീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഫറന്‍സില്‍ സംഗമിക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ജെന്‍ഡര്‍ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറിലേറെയാളുകള്‍ പങ്കെടുക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആറ് വിഷയങ്ങളിലായിരിക്കും പ്രബന്ധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം വിവിധ അന്തര്‍ദേശീയ സംഘടനകളുടെ പത്ത് പ്രത്യേക സെഷനുകളും ഉണ്ടാകും. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, പസിഫിക് കമ്മ്യുണിറ്റി, ബി.ഒ.ബി.പി (BOBP) ഐ.സി.എസ്.എഫ് (ICSF) എന്നിവയുടെ സാന്നിധ്യവും ഉണ്ടാവും.

സുസ്ഥിര മത്സ്യബന്ധന / മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു.

Content Highlights: Kochi to host global conference on Gender in Aquaculture and Fisheries global conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented