കൊച്ചി: മഴക്കെടുതി റിപ്പോർട്ടിങ്ങിനിടെ മരിച്ച, മാതൃഭൂമി ചാനലിലെ സജി, ബിബിൻ എന്നിവർക്ക് മുളവുകാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ബോൾഗാട്ടി ജങ്ഷനിലെ നിരാഹാര സമരപ്പന്തലിൽ എൻ.ജെ. ടോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. ജോൺ അധ്യക്ഷത വഹിച്ചു.

സലിം ഹസ്സൻ, വിവേക് ഹരിദാസ്, വി.എസ്. അക്ബർ, പി.വി. സുനിൽ, റിന്റോ ജോയി, പ്രേമ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.