കൊച്ചി : കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം തുടരും. ഭർത്താവ് റോയ്‌തോമസിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൂടത്തായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യംതേടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജോളിയുടെ അഭിഭാഷകന്റെ വാദം. 2011 സെപ്റ്റംബർ 30-നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് റോയ് മരിച്ചെന്നാണ് ജോളി ബന്ധുക്കളെ അറിയിച്ചത്.
റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തിയതാണെന്നാണ് കേസ്.