കൊച്ചി: ബ്ലേഡുകാരെ ഒഴിവാക്കി സഹകരണ ബാങ്കിലൂടെ കുറഞ്ഞ തുകയ്ക്കുള്ള വായ്പ അനുവദിക്കാൻ സഹകരണ വകുപ്പിന്റെ ‘മുറ്റത്തെ മുല്ല’ പദ്ധതി സഹായകരമാവുമെന്ന് സംസ്ഥാന സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ‘സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ബാങ്ക് അടക്കമുള്ള വലിയ പദ്ധതികളിലേക്ക് സംസ്ഥാനത്തെ സഹകരണ രംഗം എത്തിനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളിൽ സർക്കാർ ഇടപെടൽ കൂടുതലായാൽ അത് അവരുടെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്ന് ചർച്ചയിൽ സംസാരിച്ച് ഡോ. രവി രാമൻ പറഞ്ഞു. മിനി ആന്റണി, ഡോ. ടി.പി. സേതുമാധവൻ, ഡോ. സംഗീത പ്രതാപ് എന്നിവരും പങ്കെടുത്തു.