കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201-ന്റെ നേതൃത്വത്തിൽ റോട്ടറി അത്‌ലറ്റിക് മീറ്റ് നടത്തുന്നു. ഞായറാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് മീറ്റ് നടത്തുന്നത്. റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റർ കൊച്ചിൻ -5 റവന്യു ജില്ലകളായ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നീ ജില്ലകളെ ഉൾപ്പെടുത്തിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴിന് റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ആർ. മാധവ് ചന്ദ്രൻ മീറ്റ് ഉദ്ഘാടനം ചെയ്യും.