കൊച്ചി: വിവിധ ഡിവിഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി സമയങ്ങളിൽ മാറ്റമുണ്ടാകും.
* ചെന്നൈ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ നമ്പർ 22644 പട്‌ന - എറണാകുളം എക്സ്പ്രസ് ശനിയാഴ്ച എളവൂർ സ്റ്റേഷനിൽ ഒരു മണിക്കൂർ 55 മിനിറ്റ് പിടിച്ചിടും.
* ട്രെയിൻ നമ്പർ 12678 എറണാകുളം-െബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കോയമ്പത്തൂർ-ഉറ്റുകുളി സ്റ്റേഷനുകൾക്കിടയിൽ ഒരു മണിക്കൂർ 25 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
* ട്രെയിൻ നമ്പർ 12678 എറണാകുളം-െബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് തിങ്കളാഴ്ച കോയമ്പത്തൂർ-ഉറ്റുകുളി സ്റ്റേഷനുകൾക്കിടയിൽ ഒരു മണിക്കൂർ 20 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
* 16, 23, 30, ജനവരി ആറ് തീയതികളിൽ ബാരാവുണിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12521 ബാരാവുണി-എറണാകുളം ജങ്‌ഷൻ രപ്തിസാഗർ എക്സ്പ്രസ് കാൻപുർ സെൻട്രൽ, ഗ്വാളിയർ ജങ്‌ഷൻ, ജാൻസി വഴി തിരിച്ചുവിടും.
ഭാഗികമായി റദ്ദാക്കിയവ
* ശനിയാഴ്ച എറണാകുളത്തു നിന്ന് പുറപ്പെടേണ്ട തൃശ്ശൂർ-മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ നമ്പർ 56376 എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശ്ശൂർ-ഗുരുവായൂർ സ്റ്റേഷനുകൾക്ക് മധ്യേ ഭാഗികമായി റദ്ദാക്കും.
* ഞായറാഴ്ച ഗുരുവായൂരിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56371 ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ ഗുരുവായൂർ-തൃശ്ശൂർ സ്റ്റേഷനുകൾക്കു മധ്യേ ഭാഗികമായി റദ്ദാക്കും.