കൊച്ചി: ‘കൂട്ടം’ കുടുംബക്കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം ചിറ്റേത്തുകര ഫെയ്ത്ത് ഓഫ് ഹോം കോൺവെന്റ് ഹാളിൽ നടന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ആർ. മുരളീധരൻ അധ്യക്ഷനായി.
തൃക്കാക്കര പോലീസ് സബ് ഇൻസ്‌പെക്ടർ ജമാൽ, സിസ്റ്റർ ഡെനീസ്, സംസ്ഥാന സെക്രട്ടറി ടി.എ. ഇന്ദ്രപാൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനോയ് പുരുഷൻ, ജില്ലാ സെക്രട്ടറി ടി.കെ. സായൂജ് എന്നിവർ സംസാരിച്ചു.