കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ പരിപാലിക്കുന്നതിനെക്കുറിച്ച് ശില്പശാല നടത്തി. റോട്ടറി കൊച്ചിൻ നൈറ്റ്സിലെ റോട്ടറി ആൻസിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഗ്ലോബൽ ഹെഡ് അസറ്റ് ലീവറേജ് സൊലൂഷൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് സുജാത മാധവ് ചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. സൈലേഷ്യ, ഡോ. ഇന്ദു നായർ, ഷിജി ജോൺസൺ, ഡോ. വിവേക് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ‘റെസ്പോൺസിബിൾ ഇന്ത്യ’ എന്ന വിഷയം സംബന്ധിച്ച് ഒരു വർക്ഷോപ്പ് നടത്തി.