കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കിട്ടിയിട്ടുള്ള സഭയുടെ ആസ്ഥാന പദവിയും അതിനു ലഭിക്കുന്ന പ്രാമുഖ്യവും കണ്ടിട്ടുള്ള അസൂയയാണ് മാർ ജോസഫ് പൗവത്തിലിനെന്ന് അതിരൂപത സുതാര്യത സമിതി (എ.എം.ടി.) ആരോപിച്ചു.

എറണാകുളം അതിരൂപതയെ തകർക്കാൻ മാർ പൗവത്തിൽ 30 വർഷമായി ശ്രമിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. എറണാകുളം അതിരൂപതയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇനിയും അഭിപ്രായം പറയാൻ തുനിഞ്ഞാൽ വിശ്വാസികളുടെ മറുപടി കടുത്തതായിരിക്കും. യോഗത്തിൽ പ്രസിഡന്റ് മാത്യു കാറോണ്ടുകടവിൽ അധ്യക്ഷനാ യിരുന്നു. ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഷൈജു ആന്റണി, ലോനപ്പൻ കൊന്നുപറമ്പൻ, പാപ്പച്ചൻ, മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.