കൊച്ചി: സാക്ഷരതയിൽ മുന്നിലാണെങ്കിലും കേരളീയർക്ക് ശരിയായ സാമൂഹിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്ന് സാമൂഹിക പ്രവർത്തക ദയാബായി പത്രസമ്മേളനത്തിൽ പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും വിടവുകൾ കാലം മുന്നോട്ടു ചെല്ലുംതോറും വലുതാവുകയാണ്. ജാതിക്കും മതത്തിനും സമ്പത്തിനും അതീതമായ പരസ്പര സഹകരണമിവിടെ വളരേണ്ടതുണ്ട്. ഇപ്പോൾ വേദനിപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിൽ ഒട്ടനവധി ഉണ്ടാകുന്നുണ്ട്. ഇവിടെ ഒരു ഐക്യം കാണാൻ സാധിക്കുന്നില്ല. സമൂഹത്തിലാകമാനം ഒരു ഉടച്ചു വാർക്കൽ അനിവാര്യമാണെന്നും അവർ പറഞ്ഞു.