കിഴക്കമ്പലം: പഴങ്ങനാട് സെയ്ന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൽ ഇംഗ്ലീഷ് മിനി ഫെസ്റ്റ് നടത്തി. പി.ടി.എ. പ്രസിഡന്റ് ജോമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റോജി പി. ചാക്കോ അധ്യക്ഷയായി.
പഞ്ചായത്തംഗം എം.വി. ജോർജ്, ബി.ആർ.സി. പരിശീലകരായ ജോർജ് ജിജോ, വിനു ജോൺ, അവന്തിക രാജൻ, അഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു.