കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി യുവതയുടെ നേതൃത്വത്തിൽ കടമ്പ്രയാർ ടൂറിസം പദ്ധതിക്ക് സഹായകമാകുന്ന വിധത്തിൽ പദ്ധതി പ്രദേശത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങി. വനം വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഫലവൃക്ഷത്തൈ നടീലിന്റെ ആദ്യഘട്ടം കടമ്പ്രയാറിന്റെ തീരത്ത് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് പെരുമ്പാവൂർ സെക്ഷൻ ഓഫീസർ കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജോ വി. തോമസ്, യുവത പ്രസിഡന്റ് അർഷാദ് ബിൻസുലൈമാൻ, വനിതാവേദി പ്രസിഡന്റ് സൂസൻ അനിൽ, വനിതാവേദി സെക്രട്ടറി ജെസ്സി ഐസക്ക്, വൽസ എൽദോ, നിതാ എൽദോ, രാധ മാധവൻ, ഹൈറുന്നിസ ഷമീർ, ലീന ലോപ്പസ് തുടങ്ങിയവർ നേതൃത്വം നൽകി.