കളമശ്ശേരി : കളമശ്ശേരി ടൗൺഹാളിന് സമീപം ദേശീയപാതയോരത്ത് റോഡരികിലുള്ള തണൽമരം മറിഞ്ഞു. മറ്റു മരങ്ങളിലേക്ക് വീണതിനാൽ അപകടം ഉണ്ടായില്ല. എന്നാൽ, ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്നവിധം ഇത് മറ്റു മരങ്ങളിൽ തങ്ങിനിൽക്കുകയാണ്. ഇതിന്റെ ചില്ലകൾ ഇപ്പോൾ മെട്രോ റെയിലിൽ തൊട്ടുനിൽക്കുകയാണ്. കളമശ്ശേരി പോലീസെത്തി ഈ ഭാഗം കയർകെട്ടിത്തിരിച്ച് വാഹനങ്ങൾ വലതുഭാഗം ചേർന്നുപോകാൻ നിർദേശിച്ചു.