കളമശ്ശേരി : കളമശ്ശേരി നഗരസഭയുടെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി. അധ്യക്ഷനായി. ചെയർപേഴ്സൺ റുക്കിയ ജമാൽ, വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ, പൊതുമരാമത്ത് സമിതി അധ്യക്ഷൻ എ.കെ.ബഷീർ, വാർഡ് കൗൺസിലർ പി.എം. സാദിക്‌, നഗരസഭാ സെക്രട്ടറി ടി.ആർ. ജയകമാർ തുടങ്ങിയവർ സംസാരിച്ചു.

സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന ഇന്നർ ഡൈനിങ് ഹാളും ഇതിന്റെ രണ്ടു വശങ്ങളിലായി ചെറിയ ഡൈനിങ് ഹാളുകളും കാരംസ്, ചെസ് എന്നിവയ്ക്കായി ഇൻഡോർ ഗെയിമിങ്‌ മുറിയും ഉണ്ട്.

ഒന്നാം നിലയിൽ 460 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള വോളിബോൾ, ബാഡ്മിൻറൻ കോർട്ടുകളും 410 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ ഗാലറിയുമുണ്ട്. കോൺഫറൻസുകൾക്കും വിവാഹാവശ്യങ്ങൾക്കുമായി വിശാലമായ ഹാളും പാർക്കിങ് സൗകര്യവുമുണ്ട്.