കളമശ്ശേരി : വിവാഹവാഗ്ദാനം നൽകി 29-കാരിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം പോലീസ് പിടിയിൽ.
കൊല്ലം കരുനാഗപ്പിള്ളി വടക്കുംതല ഷാ മൻസിലിൽ ഷാനവാസി (29)നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം പൊന്നാനി സ്വദേശിയായ യുവതിക്ക് എറണാകുളത്താണ് ജോലി. ഇയാൾ എറണാകുളത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതി കളമശ്ശേരി പോലീസിനും കൊച്ചി ഡി.സി.പി.ക്കും നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ ആലുവയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.